സംസ്ഥാനത്തെ പത്ത് മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അഞ്ച് ലിറ്ററിൽ താഴെയുള്ള കുടിവെള്ള കുപ്പികളും രണ്ട് ലിറ്ററിൽ താഴെയുള്ള ശീതളപാനീയ കുപ്പികളും നിരോധിച്ച് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ നിരോധനം ഓഡിറ്റോറിയങ്ങൾക്കും കല്യാണങ്ങൾക്കും പൊതുപരിപാടികൾക്കും ബാധകമാക്കി ഒക്ടോബർ 2 മുതൽ നടപ്പാക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ നിർദേശമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.
എന്നാൽ, 2020 ജനുവരിയിൽ ഇറങ്ങിയ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധന ഉത്തരവിന് ഈ സ്റ്റേ ബാധകമല്ല. കേരളത്തിൽ നിലവിൽ എല്ലാത്തരം പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കും നിരോധനമുണ്ട്.


നിരോധിച്ചിരിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വിൽപ്പന നടത്തുന്നതിനും പിഴയും ശിക്ഷയും നൽകേണ്ടിവരും
News that the Supreme Court has stayed the ban on single-use plastic is false